നടപ്പാതയിലെ സ്ലാബുകൾ പൊട്ടിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി
1429461
Saturday, June 15, 2024 5:53 AM IST
മാനന്തവാടി: നഗരത്തിൽ നടപ്പാതയിലെ സ്ലാബുകൾ പൊട്ടി അപകട ഭീഷണി ആയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. നടപ്പാതകൾ നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ നിയമപരമായ നടപടിയിലേക്ക് നിങ്ങുമെന്ന് മനുഷ്യാവകാശ ഉപഭോക്തൃത സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
നഗരസഭ കെട്ടിടത്തിന് പുറക് വശത്തായി താഴയങ്ങാടി റോഡിൽ സ്ലാബുകൾ പൊട്ടിയിട്ട് മാസങ്ങളായി. നടന്നു പോകുന്പോൾ പൊട്ടിയ ഭാഗത്ത് ചവിട്ടി കാൽനട യാത്രക്കാർ തെന്നിവീണ് പരിക്ക് പറ്റുന്നത് പതിവ് കാഴ്ചയാണ്.
വള്ളിയൂർക്കാവ് റോഡിലും സ്ലാബുകൾ പൊട്ടിയിട്ട് കാൽനടയാത്രക്കാർ വീഴുന്നത് പതിവാണ്. നഗരസഭയോടും പൊതുമരാമത്ത് അധികൃതരോടും പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് മനുഷ്യാവകാശ ഉപഭോകൃത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ് പറഞ്ഞു.