വന്യജീവി ആക്രമണം: സമരത്തിനൊരുങ്ങി ബിജെപി
1429259
Friday, June 14, 2024 6:08 AM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ വന്യജീവി ആക്രമണം വർധിച്ചിട്ടും പരിഹാരം കാണാൻ തയാറാവാത്ത വനം വകുപ്പിനെതിരേ ശക്തമായ സമരത്തിനോരുങ്ങി ബിജെപി. ദിവസവും ജനവാസ മേഖലയിൽ വന്യജീവിആക്രമണം പെരുകുന്നു. ആവശ്യത്തിന് ജീവനക്കാരെ വച്ച് കാവലൊരുക്കാൻ വനം വകുപ്പ് തയാറാകുന്നില്ല.
ജീവനക്കാരുടെ കുറവ് നികത്തുകയും വന്യമൃഗങ്ങളാൽ അക്രമിക്കപ്പെട്ട് കഴിയുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ പതിവ് ശൈലി തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇന്നലെ പരിക്കേറ്റ ശ്രീനിവാസന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ബിജെപി ജില്ലാ സെക്രട്ടറി കണ്ണൻ കണിയാരം ആവശ്യപ്പെട്ടു.
സുരേഷ് പെരിഞ്ചോല, ചന്തു അരിക്കര, സുജിത്ത് അരമംഗലം, രാജേഷ് മാനിവയൽ എന്നിവർ ആശുപത്രിയിൽ ശ്രീനിവാസനെ സന്ദർശിച്ചു.