എസ്എസ്എൽസി പരീക്ഷ വിജയികളെ ആദരിച്ചു
1424838
Saturday, May 25, 2024 6:23 AM IST
ഇരുളം: ശ്രേയസ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷ വിജയികളെ അനുമോദിച്ചു. ഇരുളം യൂണിറ്റിന്റെ കീഴിൽ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളുടെ മക്കളെയാണ് അനുമോദിച്ചത്.
ശ്രേയസ് പുൽപ്പള്ളി മേഖല കോഡിനേറ്റർ കെ.ഒ. ഷാൻസണ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് പ്രവർത്തകരായ മിനി ജോയി, പ്രിയ ഷാജി, ശ്രീധരൻ കേളക്കവല, ജെസി തുടങ്ങിയവർ പ്രസംഗിച്ചു.