വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിച്ചു
1424618
Friday, May 24, 2024 5:39 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജോലിക്ക് നിയോഗിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം കളക്ടറേറ്റിൽ ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹറലി, ട്രെയിനിംഗ് നോഡൽ ഓഫീസർ ബി.സി. ബിജേഷ്, സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർ പി.യു. സിതാര, മാസ്റ്റർ ട്രെയ്നർമാരായ ഉമറലി പാറച്ചോടൻ, ജോയ് തോമസ്, ജോബി ജെയിംസ്, ടി.ബി. പ്രകാശ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 28, ജൂണ്‍ മൂന്ന് തിയതികളിൽ രണ്ട്, മൂന്ന് ഘട്ട പരിശീലനം നടക്കും.