കൊടികൾ നശിപ്പിച്ചവർക്കെതിരേ നടപടി സ്വീകരിക്കണം: ബിജെപി
1417633
Saturday, April 20, 2024 6:07 AM IST
പുൽപ്പള്ളി:എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കബനിഗിരിയിൽ സ്ഥാപിച്ച കൊടികൾ നശിപ്പിച്ചവർക്കെതിരേ കർശന നിയമന നടപടി സ്വീകരിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, കുമാരൻ പൊയ്ക്കാട്ടിൽ, പി.എൻ. സന്തോഷ്, ശശി വാകവയലിൽ, വാസു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.