വോട്ടിംഗ് യന്ത്രങ്ങൾ കമ്മീഷൻ ചെയ്തു
1417410
Friday, April 19, 2024 6:18 AM IST
കൽപ്പറ്റ: ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി. മുട്ടിൽ ഡബ്ല്യുഎംഒ കോളജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ്, മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ എന്നിവിടങ്ങളിലായി 576 വോട്ടിംഗ് യന്ത്രങ്ങളും റിസർവ് യന്ത്രങ്ങളുമാണ് കമ്മീഷൻ ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിയോഗിച്ച പൊതുനിരീക്ഷകൻ നികുഞ്ച് കുമാർ ശ്രീവാസ്തവ, പോലീസ് നിരീക്ഷകൻ അശോക് കുമാർ സിംഗ്, ചെലവ് നിരീക്ഷകൻ കൈലാസ് പി. ഗെയ്ക് വാദ്, സ്ഥാനാർഥികൾ ചുമതലപ്പെടുത്തിയ ഏജന്റുമാർ, ജില്ലയ്ക്ക് അനുവദിച്ച ബെൽ എൻജിനിയർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ് നടന്നത്.
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ സബ് കളക്ടർ മിസൽ സാഗർ ഭരത്, ഇ. അനിതകുമാരി, സി. മുഹമ്മദ് റഫീഖ് എന്നിവർ മേൽനോട്ടം വഹിച്ചു. മുദ്ര ചെയ്ത വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിൽ സുക്ഷിക്കും.