സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധി അയൽ സംസ്ഥാനമായ തമിഴ്നാട് നീലഗിരി ജില്ലയിലെ താളൂരിൽ തേയിലകർഷകരുമായി സംവദിക്കുന്നതിനായി എത്തിയപ്പോഴാണ് കെപിസിസി വൈസ് പ്രസിഡന്റും കൽപ്പറ്റ എംഎൽഎയുമായ ടി. സിദ്ദിഖ്, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവരെയാണ് തമിഴ്നാട് പോലീസിലെ സുരക്ഷ സംഘം തടഞ്ഞത്.
ഹെലികോപ്റ്ററിൽ താളൂർ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കുതിനായി എത്തിയപ്പോളാണ് എംഎൽമാരെ തമിഴ്നാട് പോലീസ് തടഞ്ഞത്. സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിയ ലിസ്റ്റിൽ എംഎൽഎമാരുടെ പേര് ഇല്ല എന്ന കാരണത്താലാണ് പ്രവേശനം നിഷേധിച്ചത്. തമിഴ്നാട് കോണ്ഗ്രസ് നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടാണ് അവസാനം എംഎൽഎമാർക്ക് രാഹുൽഗാന്ധിയോടൊപ്പം പ്രവേശനം അനുവദിച്ചത്. പ്രവേശനം നിഷേധിച്ചതോടെ കോണ്ഗ്രസ് നേതൃത്വം പോലീസുമായി വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു.