കെ. സുരേന്ദ്രന്റെ പ്രസ്താവന അനുചിതം: എൻസിപി-എസ്
1416195
Saturday, April 13, 2024 5:50 AM IST
കൽപ്പറ്റ: ലോക്സഭാംഗമായാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന വയനാട് പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പ്രസ്താവന അനുചിതവും ജനങ്ങളിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് എൻസിപി-എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പതിനെട്ടാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ചിന്തകളാണ് ആധുനിക യുഗത്തിലും സുരേന്ദ്രനെ നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ വിജയിക്കേണ്ടത് വയനാട് മണ്ഡലത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, ജില്ലാ, ബ്ലോക്ക് നേതാക്കളായ കെ.വി. റെനിൽ, പി.പി. സദാനന്ദൻ, ജോണി കൈതമറ്റം, സലിം കടവൻ, എം.കെ. ബാലൻ, എ.പി. ഷാബു, ടി.പി. നുറുദ്ദീൻ, മമ്മൂട്ടി ഇളങ്ങോളി,
ഷൈജു വി. കൃഷ്ണ, അനൂപ് ജോജോ, ജോർജ് മുള്ളൻകൊല്ലി, അഡ്വ.കെ. ശ്രീകുമാർ, അഡ്വ.കെ.യു. ബേബി, സി.എം. വത്സല, ആർ. മല്ലിക, സുരേന്ദ്ര ബാബു, കെ.സി. സ്റ്റീഫൻ, കെ. ബാലൻ, റഫീഖ് ബത്തേരി, പി. അശോകൻ, രാജൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.