കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി തിരുനാൾ
1415979
Friday, April 12, 2024 6:02 AM IST
കാട്ടിക്കുളം: കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് ഇന്ന് തുടക്കമാകും. ഇടവക വികാരി ഫാ. ജോണ് പനച്ചിപറന്പിൽ കൊടിയേറ്റും. 5.30 ന് കുരിശടിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോണ്സണ് പള്ളിപ്പടിഞ്ഞാറ്റേതിൽ കാർമികത്വം വഹിക്കും. 6.45 ന് മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന.
നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ബെന്നി പനച്ചിപറന്പിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. ഫാ. അജയ് തേക്കിലക്കാട്ടിൽ തിരുനാൾ സന്ദേശം നൽകും. പ്രധാന തിരുനാൽ ദിനമായ 14ന് രാവിലെ 8.30ന് പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസിന് സ്വീകരണം.
10ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗീവർഗീസ് മാർ മക്കാറിയോസ് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്, വാഹന ആശീർവാദം.