ശന്പളം മുടങ്ങി; ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ
1397039
Sunday, March 3, 2024 5:25 AM IST
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ഫെബ്രുവരിയിലെ ശന്പള വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ട്രഷറികൾക്കു മുന്നിൽ ധർണ നടത്തി.
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ ഹനീഫ ചിറക്കൽ, പി.ജെ. ഷൈജു, കെ.ടി. ഷാജി, എൻ.ജെ. ഷിബു, സജി ജോണ്, സി.കെ. ജിതേഷ്, ലൈജു ചാക്കോ എന്നിവർ ഉദ്ഘാടനം ചെയ്തു.
എം.എ. ബൈജു, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ബേബി പേടപ്പാട്, ശിവൻ പുതുശേരി, റജീസ് കെ. തോമസ്, എ. സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.
ശന്പളക്കാര്യത്തിൽ ധനമന്ത്രിയുടേത് പാഴ്വാക്കായെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിച്ചാൽ ശന്പള വിതരണം മുടങ്ങില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്.
മാർച്ച് ഒന്നിനു മുന്പേ കേന്ദ്രം നാലായിരം കോടി രൂപ അനുവദിച്ചു. സോഫ്റ്റ് വേർ തകരാറാണ് ശന്പള വിതരണം മുടങ്ങാൻ കാരണമായി ഇപ്പോൾ ധന വകുപ്പ് പറയുന്നത്. സപ്ലൈകോ ജീവനക്കാരുടെ ശന്പളം കഴിഞ്ഞ മാസങ്ങളിൽ സമയബന്ധിതമായി വിതരണം ചെയ്തിരുന്നില്ല. കെഎസ്ആർടിസിയിൽ ഗഡുക്കളായാണ് ശന്പളം നൽകുന്നത്. സമാനമായ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാരുടെ ശന്പള വിതരണം എത്തി നിൽക്കുന്നതെന്നും മോബിഷ് പറഞ്ഞു.