തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഡോ.ആർ. ബിന്ദു
1397037
Sunday, March 3, 2024 5:25 AM IST
കൽപ്പറ്റ: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ.ആർ. ബിന്ദു. ദ്വാരക പോളിടെക്നിക്ക് കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് അക്കാദമിക്ക് ബ്ലോക്ക് ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തർദേശീയ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കുന്നതിൽ കാന്പസ് കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖല സമഗ്ര മാറ്റത്തിലാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം അദ്ദേഹം നിർവഹിച്ചു. രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം വായിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബുദ്ദീൻ അയാത്ത്,
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രൻ, വാർഡ് അംഗങ്ങളായ എം.പി. വത്സൻ, ഷിൽസണ്‍ കോക്കണ്ടത്തിൽ, ലിസി ജോണ്‍, റീജിയണൽ ജോയിന്റ് ഡയറക്ടർ ജെ.എസ്. സുരേഷ് കുമാർ, പ്രിൻസിപ്പൽ സി.പി. സുരേഷ്കുമാർ, പിടിഎ വൈസ് പ്രസിഡന്റ് ബി. പ്രദീപ്, കിറ്റ്കോ പ്രതിനിധി അനീഷ് പ്രകാശ്, കോളജ് യൂണിയൻ ചെയർമാൻ സരുണ്‍ എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.