ഡ്രൈവർമാർക്ക് ആദരവുമായി അസംപ്ഷൻ എയുപി സ്കൂൾ
1396644
Friday, March 1, 2024 5:33 AM IST
സുൽത്താൻ ബത്തേരി: അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഇന്നോളം ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലയത്തിലേക്കും തിരികെയും എത്തിച്ച സ്കൂൾ ബസ്, ഓട്ടോ, ടാക്സി ഡ്രൈവർമാരെ അസംപ്ഷൻ എയുപി സ്കൂളിൽ ട്രാഫിക് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ഡ്രൈവർമാർക്ക് മെമന്റോ നൽകി. കോഓഡിനേറ്റർമാരായ ടിന്റു മാത്യു, അനു പി. സണ്ണി, ബിജി വർഗീസ്, ബെന്നി, ബീന മാത്യു, ട്രീസ തോമസ്, ഷിനോജ് പാപ്പച്ചൻ, ബിജോയി, ബാബു, അബ്ദുൾസലീം, ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.