പോക്സോ കേസിൽ എഴുപതുകാരൻ അറസ്റ്റിൽ
1396135
Wednesday, February 28, 2024 5:26 AM IST
സുൽത്താൻ ബത്തേരി: പതിനേഴുകാരനെ ലൈംഗിക താത്പര്യത്തോടെ സ്പർശിക്കുകയും സംസാരിക്കുകയും ചെയ്ത വയോധികനെ പോലീസ് അറസ്റ്റുചെയ്തു. മണിച്ചിറ പന്തപാടൻ അബ്ദുൾസലാമിനെയാണ്(70) എസ്ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.