ഹാപ്പി നൂൽപ്പുഴ: പോസ്റ്റർ പ്രകാശനം ചെയ്തു
1395922
Tuesday, February 27, 2024 7:10 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൂൽപ്പുഴ പഞ്ചായത്തിൽ ആരംഭിച്ച ഹാപ്പി നൂൽപ്പുഴ പദ്ധതിയുടെ പോസ്റ്റർ ജില്ലാ കളക്ടർ ഡോ.രേണുരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷിന് നൽകി പ്രകാശനം ചെയ്തു.
ഗർഭാശയമുഖ അർബുദത്തിൽ നിന്നും സ്ത്രീകളെ മുക്തരാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയിൽ ഒന്പത് വയസിന് മുകളിൽ പ്രായമുള്ള പെണ്കുട്ടികൾക്ക് സൗജന്യ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) പ്രതിരോധ കുത്തിവയ്പ് നൽകും.
സെർവിക്കൽ കാൻസറിൽ നിന്നും പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ പഞ്ചായത്തിൽ ആരംഭിക്കുന്ന പദ്ധതി പഞ്ചായത്ത് വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സമീഹ സൈതലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓമന പ്രേമൻ, ഡബ്ല്യുഒജിഎസ് പ്രസിഡന്റ് ഓമന മധുസൂദനൻ, നൂൽപ്പുഴ എഫ്എച്ച്സി എം.ഒ. ദാഹർ മുഹമ്മദ്, അസിസ്റ്റന്റ് സർജൻ ദിവ്യ എം. നായർ, നൂൽപ്പുഴ എച്ച്ഐ ഷാജഹാൻ, പിഎച്ച്എൻ ഉഷ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോണ് ആളൂർ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ടെക്നിക്കൽ അസിസ്റ്റന്റ് ഷാജി, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ജോമോൾ ജോർജ് എന്നിവർ പങ്കെടുത്തു.