പൊതുവിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഇന്ന്
1395658
Monday, February 26, 2024 1:20 AM IST
കൽപ്പറ്റ: വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിൽ 14 പൊതുവിദ്യാലയങ്ങൾക്കു നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനിൽ നിർവഹിക്കും.
കാട്ടിക്കുളം, സുൽത്താൻ ബത്തേരി, പെരിക്കല്ലൂർ, തലപ്പുഴ, തരുവണ, കുപ്പാടി, ഇരുളം, റിപ്പണ്‍, എടയൂർക്കുന്ന്, മേപ്പാടി, വെള്ളമുണ്ട, വലിയപാറ ഗവ. സ്കൂളുകളിലും ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലും നിർമിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 20 കോടി രൂപ ചെലവിലാണ് ഇത്രയും കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. വിവിധ സ്കൂളുകളിൽ പ്രദേശിക പരിപാടിയിൽ എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ് എന്നിവർ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.