പ്രതിഷേധറാലി നടത്തി
1395651
Monday, February 26, 2024 1:20 AM IST
പുൽപ്പള്ളി: മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. കുർബാനയ്ക്ക് ശേഷം നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
കാടും നാടും വേർതിരിക്കണമെന്നും വന്യമൃഗ ശല്യത്തിൽ നിന്നും ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ടു കർഷകരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സർക്കാർ അനുകൂലമായ നിലപാട് കൈക്കൊള്ളാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
വികാരി ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷോബിൻ ജോർജ്, ടി. ബെന്നി, വി.കെ. ബെന്നി, ഷൈജു പഞ്ഞിത്തോപ്പിൽ, ഒ.ഡി. ജോസഫ് എന്നിവർ പ്രസംഗിച്ചു.