കെട്ടിട നിർമാണ തൊഴിലാളികൾ ധർണ നടത്തി
1375579
Sunday, December 3, 2023 7:26 AM IST
കൽപ്പറ്റ: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ(ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി.
11 മാസത്തെ ക്ഷേമനിധി പെൻഷൻ കുടിശിക വിതരണം ചെയ്യുക, പ്രസവാനുകൂല്യം, വിവാഹ സഹായം, കാൻസർ ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. ജോണി നന്നാട്ട്, സാലി റാട്ടക്കൊല്ലി, ആർ. രാജൻ, പി.കെ. മുരളി, പി.വി. എൽദോ, ശാന്ത മണൽവയൽ, സി.പി. മാത്യു,മജീദ് കബളക്കാട്, സുന്ദരൻ പൊഴുതന എന്നിവർ പ്രസംഗിച്ചു.