മരിച്ച ഭർത്താവിന്റെ സ്വത്തിൽ ഇതര സംസ്ഥാനക്കാരിയായ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി
1375578
Sunday, December 3, 2023 7:26 AM IST
മാനന്തവാടി: മരിച്ച ഭർത്താവിന്റെ സ്വത്തിൽ ഇതര സംസ്ഥാനക്കാരിയായ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി. മുനിസിഫ് മജിസ്ട്രേറ്റ് സി.കെ. മണികണ്ഠനാണ് ഉത്തർപ്രദേശ് ഡറാഡൂണ്‍ സ്വദേശിനി കിരണിനു അനുകൂലമായി ഉത്തരവായത്.
തേറ്റമല മുട്ടത്തിൽ പരേതനായ സ്റ്റീഫന്റെ ഭാര്യയാണ് കിരണ്‍. രണ്ടുവർഷം മുന്‍പായിരുന്നു സ്റ്റീഫന്റെ മരണം. ഇതേത്തുടർന്ന് സ്റ്റീഫന്റെ സ്വത്തിൽ കിരണിനു അവകാശം നിഷേധിക്കുന്നതിന് ബന്ധു ഫയൽ ചെയ്ത ഹരജിയിലാണ് കോടതി ഉത്തരവ്.
കേസിൽ കിരണിനുവേണ്ടി അഡ്വ.പി.ജെ. ജോർജ് ഹാജരായി. നീതി നടപ്പായതിൽ സന്തോഷമുണ്ടെന്നുംകോടതിയോട് ബഹുമാനമുണ്ടെന്നും കിരണ്‍ പറഞ്ഞു.