കർഷകസംഘം ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1375573
Sunday, December 3, 2023 7:26 AM IST
മാനന്തവാടി: കർഷക സംഘം പ്രവർത്തകർ വരയാൽ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. വനം ഉദ്യോഗസ്ഥർ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വർക്കി ഉദ്ഘാടനം ചെയ്തു. കൈപ്പാണി റഫീഖ് അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോർജ്, ബാബു ഷജിൽകുമാർ, ടി.കെ. അയ്യപ്പൻ, സി.ടി. പ്രേംജിത്ത്, വി.ആർ. വിനോദ്, കണ്ണൻ നായർ, ഷിജി ഷാജി, ആനിബസന്റ് എന്നിവർ പ്രസംഗിച്ചു. ബെന്നി ആന്റണി സ്വാഗതവും ഇ.എം. പിയൂസ് നന്ദിയും പറഞ്ഞു.