കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് കോർപറേറ്റ് സഹായ പദ്ധതികൾ: ഉദയനിധി സ്റ്റാലിൻ
1375567
Sunday, December 3, 2023 7:26 AM IST
ഗൂഡല്ലൂർ: കോർപറേറ്റുകളെ സഹായിക്കലാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രവർത്തനമെന്ന് ഡിഎംകെ യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും തമിഴ്നാട് യുവജനക്ഷേമ-കായിക മന്ത്രിയുമായ എം.കെ. ഉദയനിധി സ്റ്റാലിൻ. ഡിഎംകെ യൂത്ത് വിംഗ് നീലഗിരി ജില്ലാ ഘടകം ഉൗട്ടി എൻസിഎംഎസ് മൈതാനിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദാനി ഉൾപ്പെടെ കോർപറേറ്റുകൾക്കാണ് ബിജെപി സർക്കാരിനെക്കൊണ്ട് ഗുണം.
ജനകീയ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു നേരമില്ല. പ്രതിപക്ഷത്തെ ഇഡിയെ ഉപയോഗിച്ച് ഒതുക്കാനുള്ള കേന്ദ്ര ശ്രമം വിലപ്പോകില്ല. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉജ്വല വിജയം നേടുമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ ജില്ലാ സെക്രട്ടറി ബി.എം. മുബാറക് അധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ, നീലഗിരി എംപി എ. രാജ തുടങ്ങിയവർ പങ്കെടുത്തു.