വികസന മുരടിപ്പ്: തൊണ്ടർനാട് പഞ്ചായത്ത് കാര്യാലയത്തിലേക്ക് യുഡിഎഫ് മാർച്ച് നാലിന്
1375137
Saturday, December 2, 2023 1:14 AM IST
മക്കിയാട്: യുഡിഎഫ് തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലിന് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തും. വികസന മുരടിപ്പിപ്പിനു പരിഹാരം ആവശ്യപ്പെട്ടും വൈസ് പ്രസിഡന്റിന്റെ ഏകാധിപത്യ, സ്വജനപക്ഷപാത നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് സമരം.
രാവിലെ 11ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. കണ്‍വീനർ കെ.കെ. വിശ്വനാഥൻ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് തുടങ്ങിയവർ പ്രസംഗിക്കും. പ്രക്ഷോഭ പ്രചാരണാർഥം ഇന്നും നാളെയും പ്രചാരണ വാഹനജാഥ നടത്തും. ജാഥ ഇന്നു രാവിലെ ഒന്‍പതിന് വഞ്ഞോട് വളവിൽ എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് നേതാക്കളായ അസീസ് കോറോം, ജിൽസണ്‍ തുപ്പുംകര, ടി. മൊയ്തു എന്നിവർ പ്രസംഗിക്കും. എസ്.എം. പ്രമോദ്, അബ്ദുള്ള കേളോത്ത് എന്നിവർ നയിക്കുന്ന ജാഥ പുതുശേരി, തേറ്റമല, വെളിലാടി, പൂരിഞ്ഞി, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി മക്കിയാട് സമാപിക്കും.
നാളെ രാവിലെ ഒന്‍പതിന് പാലേരിയിൽ ആരംഭിക്കുന്ന ജാഥ കരിന്പിൽ, പെർളോം, കുഞ്ഞോം, മട്ടിലയം, നിരവിൽപുഴ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം കോറോത്ത് സമാപിക്കും. സമാപനസമ്മേളനത്തിൽ നേതാക്കളായ കെ.എൽ. പൗലോസ്, സി.പി. മൊയ്തു ഹാജി, സലിം മേമന, എ.എം. നിശാന്ത്, ടി.കെ. മമ്മുട്ടി എന്നിവർ പ്രസംഗിക്കും.