ജല ഗുണനിലവാര പരിശോധനാലാബ് ഉദ്ഘാടനം നാലിന്
1375134
Saturday, December 2, 2023 1:14 AM IST
പുൽപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൾക്ക് വാട്ടർ സപ്ലൈ സ്കീം ഓഫീസിനോട് ചേർന്ന് സജ്ജമാക്കിയ ജല ഗുണനിലവാര പരിശോധനാലാബ് നാലിന് ഉച്ചയ്ക്ക് 12ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
12 ലക്ഷത്തോളം രൂപ ചെലവിലാണ് ലാബ് സ്ഥാപിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, എം. രാമകൃഷ്ണൻ, ഷീബ മോഹൻ, അനീഷ് കെ. തോമസ്, കെ.എം. മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലുള്ളവർക്ക് മിത നിരക്കിൽ ജല ഗുണനിലവാര പരിശോധനയ്ക്ക് ലാബിൽ സൗകര്യം ഉണ്ടാകും.