തരിയോട്: പഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഹരിതകർമസേനയ്ക്കൊപ്പം ഒരു ദിനം സേവനം ചെയ്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ.
ഹരിതകർമസേന പ്രവർത്തനം, ജൈവ-അജൈവ മാലിന്യ ശേഖരണം, തരം തിരിക്കൽ, കൈമാറ്റം, ഹരിതമിത്രം ആപ്പ്, തൊഴിൽ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിനാണ് വോളണ്ടിയർമാർ സേവനത്തിനു ഇറങ്ങിയത്.
പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. അജിത്ത് അധ്യക്ഷത വഹിച്ചു. ഹരിതകർമസേന സഹായ ഏജൻസിയായ നിറവിന്റെ പ്രതിനിധി രാജേഷ്, എം. ശിവാനന്ദൻ, എൻഎസ്എസ് പ്രതിനിധികളായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേനാംഗങ്ങളായ സാഹിറ അഷ്റഫ്, അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ വോളണ്ടിയർമാർക്ക് മാർഗനിർദേശം നൽകി.