ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിക്കണം: ക്ഷീര കർഷക കോണ്ഗ്രസ്
1374976
Friday, December 1, 2023 7:43 AM IST
കൽപ്പറ്റ: ക്ഷീര കർഷക ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിക്കണമെന്ന് ക്ഷീര കർഷക കോണ്ഗ്രസ് ബ്ലോക്ക് കണ്വൻഷൻ ആവശ്യപ്പെട്ടു. നാലുമാസമായി പെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് കണ്വൻഷൻ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
സജീവൻ മടക്കിമല അധ്യക്ഷത വഹിച്ചു.
പി.എ. ജോസ്, എം.എം. ജോസ്, പി.ഡി. ശിവദാസൻ, സെയ്തലവി മേപ്പാടി, ഷിനു പാണാടൻ, ജോസ്മോൻ മൂപ്പൈനാട്, ഇ.വി. സജിസ പി.കെ. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.