ഇൻഫന്റ് ജീസസ് സ്കൂൾ വാർഷികം ആഘോഷിച്ചു
1374974
Friday, December 1, 2023 7:43 AM IST
കേണിച്ചിറ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം ആഘോഷിച്ചു. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജെ. ഗായത്രി, ഡയോണ ഷജിൽ എന്നിവർക്കു മെമന്റോ നൽകി.
അധ്യാപകരായ പി.ബി. പ്രിയ, സഞ്ജു എന്നിവരെ ആദരിച്ചു. ജില്ലാതല ഖോഖൊ മത്സരത്തിൽ ജേതാക്കളായ വിദ്യാർഥികൾ, വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ നാലം ക്ലാസ് വിദ്യാർഥിനി നിയ്യങ്ക, സിബിഎസ്ഇ കലോത്സവത്തിൽ മികച്ച ഗ്രേഡ് നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ സിസ്റ്റർ ബിൻസി, പ്രിൻസിപ്പൽ ലിൻസ് മരിയ, എഡ്യൂക്കേഷൻ കൗണ്‍സിലർ സിസ്റ്റർ ഷെറിൻ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, വാർഡ് അംഗം ടി.കെ. സുധീരൻ, ഇടവക വികാരി ഫാ.ജോഷി പുൽപ്പയിൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ, പിടിഎ പ്രസിഡന്റ് ജോമോൻ ജോസഫ്, ഫിലിം ഡയറക്ടർ ജിന്റോ, അധ്യാപിക സോഫിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.