ഭരണഘടനാദിനം ആഘോഷിച്ചു
1374107
Tuesday, November 28, 2023 2:04 AM IST
വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ ഗ്രന്ഥലയത്തിൽ ഭരണഘടനാദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. വി.ജെ. ജോയി, പി.ടി. ദേവദാസ്, ദേവിക ദേവദാസ് എന്നിവർ പ്രസംഗിച്ചു. സെമിനാർ, ക്വിസ് മത്സരം എന്നിവ നടത്തി.