കലോത്സവം: നടവയൽ സെന്റ് തോമസ് സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു
1374078
Tuesday, November 28, 2023 1:56 AM IST
നടവയൽ: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽപി ജനറൽ, അറബിക് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെ സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർഥികളെയും ഇവർക്കു പരിശീലനം നൽകിയ അധ്യാപകരെയും മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.
മാനേജർ ഫാ. ഗർവാസിസ് മറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജെ. ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു ചീങ്കല്ലേൽ, പഞ്ചായത്തംഗം സന്ധ്യ ലിഷു, റീത്ത സ്റ്റാൻലി, ജിൻസണ് ജോസ്, മനോജ് വടക്കേമുറി, നിഹ്മത്തുള്ള സഹൽ, പി.ഡി. മോളി, സിസ്റ്റർ റോസ്മിൻ, പി.വി. മാത്യു, മുഹമ്മദ് അമിൻ ഷാ, അലോണ വി. അന്ന എന്നിവർ പ്രസംഗിച്ചു.