വീടിന്റെ താക്കോൽ കൈമാറി
1374071
Tuesday, November 28, 2023 1:56 AM IST
മീനങ്ങാടി: മേപ്പേരിക്കുന്ന് കരിന്പാറക്കൊല്ലി ലക്ഷംവീട് കോളനിയിലെ വൽസമ്മയ്ക്ക് പഞ്ചായത്തിന്റെയും ജെസിഐ നടവയൽ, പുൽപ്പള്ളി യൂണിറ്റുകളുടെയും സഹകരണത്തോടെ ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച വീടിന്റെ താക്കോൽദാനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മുഖ്യാതിഥിയായി. എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. ശ്യാൽ, ഉഷ രാജേന്ദ്രൻ, എസ്. ഹാജിസ്, ശ്രീജ സുരേഷ്, സിനി, അഡ്വ.സി.വി. ജോർജ്, ആശ രാജ്, രഹ്ന നസ്രിൻ, ബേസിൽ പോൾ എന്നിവർ പ്രസംഗിച്ചു.
ഭവനനിർമാണത്തിൽ സഹകരിച്ച വ്യക്തികളെ ആദരിച്ചു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ സ്വാഗതവും കൃപ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് കെ.വി. ഏലിയാസ് നന്ദിയും പറഞ്ഞു.