ചേലൂരിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി
1340205
Wednesday, October 4, 2023 7:55 AM IST
പുൽപ്പള്ളി: ചേലൂരിൽ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ആറ്റുപറന്പിൽ ജോർജിന്റെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കടുവയ്ക്കായി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പെരിക്കല്ലൂരിലെ കൃഷിയിടത്തിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.