ലോക പേവിഷബാധ ദിനാചരണം
1339862
Monday, October 2, 2023 12:53 AM IST
സുൽത്താൻബത്തേരി: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ലോക പേവിഷബാധ ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാമില ജുനൈസ്, എൽഎംടിസി അസി. ഡയറക്ടർ ഡോ.വി. ജയേഷ്, പ്രധാനാധ്യാപകരായ അബ്ദുൾ നാസർ, ദിലിൻ സത്യനാഥ്, പിടിഎ പ്രസിഡന്റെ അസീസ് മാടാല എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ.എസ്. ശ്രീഷിത, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു.