ജീ​വാ​മൃ​തം പ​ദ്ധ​തി: 1,200 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്നു
Monday, October 2, 2023 12:53 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന ജീ​വാ​മൃ​തം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1,200 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ബൈ​പാ​സി​ലെ ക​ല്ലു​മു​റി​ക്കു​ന്നി​ൽ ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യെം​തൊ​ടി മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.5,200 സൗ​ജ​ന്യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു 73 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ന​ഗ​ര​സ​ഭ അ​നു​മ​തി തേ​ടി​യ​ത്.

36 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പ്ലൈ​ൻ സ്ഥാ​പി​ച്ച് 1,200 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന് 5.28 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്. യു​ഐ​ഡി​എ​സ്എ​സ്എം​ടി പ​ദ്ധ​തി​യി​ൽ കാ​രാ​പ്പു​ഴ​യി​ൽ​നി​ന്നു എ​ത്തി​ക്കു​ന്ന വെ​ള്ള​മാ​ണ് നി​ല​വി​ൽ ക​ൽ​പ്പ​റ്റ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ജീ​വാ​മൃ​തം പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​വും.