പന്നി ഫാം പ്രവർത്തനം പരിസരവാസികൾക്ക് ശല്യമായി
1339733
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ പുതുക്കുടിക്കുന്നിലുള്ള പന്നിഫാം പ്രദേശവാസികൾക്കു ശല്യമായി. ഫാമിൽനിന്നുള്ള ദുർഗന്ധവും ബഹളവും സ്വൈരജീവിതത്തെ ബാധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
65 ഓളം കുടുംബങ്ങളുള്ള പട്ടികവർഗ ഉൗരിനോടു ചേർന്നാണ് ഫാം. വൃത്തിഹീനമായ സാഹചര്യത്തിൽ ഫാം പ്രവർത്തിക്കുന്നതുമൂലമുള്ള പ്രയാസങ്ങൾ പരിസരവാസികൾ ഉടമയെ അറിയിക്കുകയും നടത്തിപ്പ് കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്ന് പുതുക്കുടിക്കുന്നിലെ പൊതുപ്രവർത്തകൻ കുഴിക്കാട്ട് മോഹനൻ പറഞ്ഞു.
പഞ്ചായത്ത് അധികാരികൾക്കും ആരോഗ്യവകുപ്പ് അധികൃതർക്കും നൽകിയ പരാതികളും വെറുതെയായി. ഇതേത്തുടർന്ന് ജില്ലാ കളക്ടർക്കു നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല.