സ്കൂൾ കായികമേള: ലോഗോ പ്രകാശനം ചെയ്തു
1339730
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: റവന്യു ജില്ലാ സ്കൂൾ കായിക മേള ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു.
കൽപ്പറ്റ മുനിസിപ്പാലിറ്റി വിദ്യഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, വാർഡ് കൗണ്‍സിലർ എം.കെ. ഷിബു, മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് കെ. രഞ്ജിത്, എസ്എംസി ചെയർമാൻ കെ. പ്രതീഷ്, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനർ റോണി ജേക്കബ്, ജില്ല വിദ്യഭ്യാസ ഓഫീസർ കെ.എസ്. ശരത്ചന്ദ്രൻ, പ്രിൻസിപ്പൽ പി.ടി. സജീവൻ, പ്രധാനാധ്യാപിക സീന രാജേഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഡി.കെ. സിന്ധു, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ കെ. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അഞ്ച് മുതൽ ഏഴ് വരെ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് റവന്യു ജില്ലാ സ്കൂൾ കായികമേള നടക്കുക. മുണ്ടേരി സ്വദേശി അഷ്റഫ് കുറ്റിക്കാടനാണ് ലോഗോ രൂപകൽപന ചെയ്തത്.