വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
1339345
Saturday, September 30, 2023 1:04 AM IST
സുൽത്താൻ ബത്തേരി: കരുതലും കൈത്താങ്ങുമായി ബത്തേരി റോട്ടറി ക്ലബ് ഭാരവാഹികൾ. ചെറുമാട് ഗവ. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ റോട്ടറി ക്ലബ് പ്രസിഡന്റ് സുരേഷ്, പ്രധാനാധ്യാപകൻ രാജുവിന് കൈമാറി.
ചടങ്ങിൽ റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഡോ. സാജൻ പണിക്കർ, പ്രോഗ്രാം കണ്‍വീനർ ഡോ.ഇ.പി. മോഹൻദാസ്, കേണൽ തന്പി എന്നിവർ സന്നിഹിതരായിരുന്നു.
ക്ലബ് അംഗങ്ങളായ ബേസിൽ ജോർജ്, അബ്രേസ് തോമസ് എന്നിവരും പങ്കെടുത്ത ചടങ്ങിൽ പഠന നിലവാരം ഉയർത്തുന്നതിനും ഭാവി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.
എസ്എസ്ജി അംഗങ്ങളായ കെ.എം. പത്രോസ്, ബേബി, സി.കെ. രാജൻ, ബാൻബി, വിശാലാക്ഷി, അധ്യാപകർ എന്നിവർ പ്രസംഗിച്ചു.