കുഷ്ഠരോഗ നിർമാർജനം; ബാലമിത്ര കാന്പയിൻ തുടങ്ങി
1337937
Sunday, September 24, 2023 12:42 AM IST
തരിയോട്: സന്പൂർണ കുഷ്ഠരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ബാലമിത്ര കാന്പയിൻ പഞ്ചായത്തിൽ തുടങ്ങി. ജിഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രീകല പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗം ചന്ദ്രൻ മടത്തുവയൽ, പ്രധാന അധ്യാപിക ബിന്ദു തോമസ്, എംപിടിഎ പ്രസിഡന്റ് രാധിക ശ്രീരാഗ്, ആശ വർക്കർ ജസി മാത്യു എന്നിവർ പ്രസംഗിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.പി. ശശികുമാർ സ്വാഗതവും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. അഷ്മില നന്ദിയും പറഞ്ഞു. വിദ്യാർഥികളിൽ സ്ക്രീനിംഗ് നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് കാന്പയിൻ ലക്ഷ്യം.