താഴമുണ്ട കുരിശുപള്ളിയിൽ തിരുശേഷിപ്പ് പുനഃസ്ഥാപിക്കൽ 24ന്
1337430
Friday, September 22, 2023 2:34 AM IST
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു കീഴിലുള്ള താഴമുണ്ട കുരിശുപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പുനഃസ്ഥാപിക്കലും വിശുദ്ധ കുർബാന അർപ്പണവും 24ന് വൈകുന്നേരം 6.30ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിക്കും.
ബാവയുടെ ഓർമപ്പൈരുന്നാൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കും. രണ്ടിനു വൈകുന്നേരം അഞ്ചിന് വികാരി ഫാ.അജു ചാക്കോ അരത്തമാംമൂട്ടിൽ കൊടിയേറ്റും.
പ്രധാന തിരുനാൾ ദിനമായ രണ്ടിനു രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ ഫാ. ബാബു നീറ്റുംങ്കര, ഫാ.സോജൻ വാണാക്കടി, ഫാ. അലക്സ് പന്തനാൽ എന്നിവർ മുഖ്യ കാർമികരാകും.