സിറ്റി ക്ലീൻ ഡ്രൈവും മനുഷ്യ ചങ്ങലയും റാലിയും സംഘടിപ്പിച്ചു
1336470
Monday, September 18, 2023 1:45 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാർ പദ്ധതിയായ ഇന്ത്യൻ സ്വച്ഛതാ ലീഗ് പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിൽ സിറ്റി ക്ലീൻ ഡ്രൈവും മനുഷ്യ ചങ്ങലയും റാലിയും സംഘടിപ്പിച്ചു.
കെംപ്റ്റ് കൽപ്പറ്റ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സിറ്റി ക്ലീൻ ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ ട്രാഫിക് ജംഗ്ഷൻ മുതൽ വെള്ളാരംകുന്ന് വരെയുള്ള പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.
ക്ലീൻ സിറ്റി ഡ്രൈവിന് ജില്ലാ കളക്ടർ ഡോ. രേണുരാജ്, ജില്ലാ പോലീസ് മേധാവി പഥം സിംഗ്, കൽപ്പറ്റ ശുചിത്വ അംബാസിഡർ സിനിമാ താരം അബു സലീം എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ വൈസ് ചെയർ പേഴ്സണ്‍ കെ. അജിത, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ജെ. ഐസക്ക്, ജൈന ജോയി, നഗരസഭാ കൗണ്‍സിലർ ആയിഷ പള്ളിയാൽ, നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കൽപ്പറ്റ പുലർക്കാലം കൂട്ടായ്മയിലെ അംഗങ്ങൾ, കൽപ്പറ്റയിലെ വിവിധ സ്ക്കൂൾ കോളജ് വിദ്യാർഥികൾ, ഹരിതകർമ സേന പ്രവർത്തകർ, തൊഴിലുറുപ്പ് തൊഴിലാളികൾ, കെഎസ്ഐസ്ഡബ്യുഎംപി പ്രവർത്തകർ, തുടങ്ങിയവർ ക്ലീൻ ഡ്രൈവിൽ പങ്കെടുത്തു.