ഫോട്ടോ ഫെസ്റ്റ് ഇന്ത്യ-2023; പ്രചാരണ വാഹന ജാഥ നടത്തി
1301163
Thursday, June 8, 2023 11:33 PM IST
കൽപ്പറ്റ: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023 പ്രചാരണ വാഹന ജാഥയുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് നിർവഹിച്ചു.
15, 16, 17 തീയതികളിലായി നാത്തുന്ന ഫോട്ടോ ഫെസ്റ്റിൽ വിവിധ കന്പനികളുടെ കാമറകൾ, പ്രിന്ററുകൾ, ലൈറ്റുകൾ, ഫോട്ടോഗ്രഫി ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനം, സെമിനാറുകൾ, ഫോട്ടോഗ്രാഫി ക്ലാസുകൾ, ട്രേഡ് ഫെയർ, ഫോട്ടോ ആൻഡ് വീഡിയോ മത്സരങ്ങൾ, ഫേഷൻ ഷോ തുടങ്ങിയവും ഉണ്ടായിരിക്കും. ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അനീഷ്, സംസ്ഥാന കമ്മറ്റി അംഗം ജോയ് ഗ്രെയ്സ്, എം.കെ. സോമൻ, മനോജ് ശിവൻ, കെ.കെ. ജേക്കബ്, ജോഷി ക്രസ്റ്റി എന്നിവർ പ്രസംഗിച്ചു.
തുടർന്നു കൽപ്പറ്റ, മീനങ്ങാടി, ബത്തേരി, പുൽപ്പള്ളി, കാട്ടികുളം എന്നിവിടങ്ങളിൽ പ്രചാരണ വാഹനത്തിന് സ്വീകരണം നൽകുകയും വാളാട് സമാപിക്കുകയും ചെയ്തു.
സമാപന സമ്മേളനം വാളാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.