മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും ഭദ്രാസന ആസ്ഥാനത്ത് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.മത്തായി അതിരംന്പുഴ, ഫാ.എൽദോ അന്പഴത്തനാംകുടി,ഫാ.എൽദോ ചീരകത്തോട്ടത്തിൽ, ഫാ.ജയിംസ് വൻമേലിൽ, ജോബീഷ് ഇടക്കുഴിയിൽ, ബേസിൽ ജോർജ്, വിപിൻ തോമസ്, അമൽ കുര്യൻ എന്നിവർ നേതൃത്വം നൽകി. നീലഗിരി, വയനാട് ജില്ലകളിലെ എല്ലാ യൂണിറ്റുകളിലും ഇന്നലെ പരിസ്ഥിതി ബോധവത്കരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.