ലോക ക്ഷീരദിനം: വനിതാ സംരംഭകർക്കു പരിശീലനം നൽകി
1299974
Sunday, June 4, 2023 7:38 AM IST
പുൽപ്പള്ളി: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ ഘടകം മീനങ്ങാടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ വനിതാ സംരംഭകർക്കായി പരിശീലനം സംഘടിപ്പിച്ചു. ലില്ലീസ് ഫാം പ്രൊഡക്ട്സ് ഉടമ ലില്ലി മാത്യു ഉദ്ഘാടനം ചെയ്തു. പരന്പരാഗത രീതികളിൽനിന്നുമാറി ഓരോ കർഷകനും സംരംഭകനായി മാറിയാലേ ക്ഷീരമേഖലയിൽ നിലനിൽപ്പുള്ളൂവെന്ന് അവർ പറഞ്ഞു.
പാൽ ക്ഷീര സംഘങ്ങളിൽ അളന്ന് ഉപജീവനം നടത്തുന്നവർക്കു മൂല്യവർധിത പാൽ ഉത്പന്നങ്ങളുടെ നിർമണ-വിപണന സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാഹചര്യം ഒരുക്കണമെന്ന് ലില്ലി മാത്യു ആവശ്യപ്പെട്ടു.
ഐവിഎ ജില്ലാ പ്രസിഡന്റ് ഡോ.വി.ആർ. താര അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. ജയരാജ് ക്ഷീരദിന സന്ദേശം നൽകി. വനിതാ ക്ഷീര സംരംഭകരായ ഷിനി, ഗീത വിജയൻ എന്നിവരെ ആദരിച്ചു. പൂക്കോട് ഡയറി സയൻസ് കോളജ് അസി.പ്രഫ.ഡോ.അർച്ചന ചന്ദ്രൻ ക്ലാസെടുത്തു. വിദ്യാർഥികൾ വിവിധ പാൽ ഉത്പന്നങ്ങൾ തയാറാക്കുന്ന വിധം പരിചയപ്പെടുത്തി. ഐവിഎ ജില്ലാ സെക്രട്ടറി ഡോ. സീന, സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ.കെ.സി. രാജി എന്നിവർ നേതൃത്വം നൽകി.