കൽപ്പറ്റ: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല്ല പരിസ്ഥിതിദിന വാരാചരണ ബോധവത്കരണ, പ്രദർശന പരിപാടികൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
തൊണ്ടർനാട് ദോഹ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന ബോധവത്കരണ ക്ലാസ് തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു.
മാലിന്യ ലഘൂകരണത്തിൽ ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ. അനൂപ് ക്ലാസെടുത്തു. ആസാദി കാ അമൃത് മഹോത്സവ് പ്രദർശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാർഡ് അംഗം കെ.വി. ഗണേശൻ, ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം.വി. പ്രജിത്ത് കുമാർ, തൊണ്ടർനാട് സിഡിഎസ് ചെയർപേഴ്സണ് ലത ബിജു, ഐസിഡിഎസ് സൂപ്പർവൈസർ പി.ഡി. സുജാത എന്നിവർ പ്രസംഗിച്ചു. തൊണ്ടർനാട് പഞ്ചായത്ത്, മാനന്തവാടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട്, കുടുംബശ്രീ എന്നീവയുടെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന പ്രദർശന ബോധവത്കരണ പരിപാടി ഇന്ന് സമാപിക്കും.