ഗൂഡല്ലൂർ: നിലന്പൂർ ഡിപ്പോയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് സർവീസുകൾ പുനഃരാരംഭിക്കണമെന്ന് നീലഗിരി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കോവിഡ് കാലഘട്ടത്തിൽ നിർത്തലാക്കിയ പല സർവീസുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സർവീസുകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികളായ ടി.ടി. ഷംസുദ്ധീൻ, ഹാരിസ്, ജമീൽ, മാധേവ്, എച്ച്. നാസർ, മോഹൻ മേഫീൽഡ് എന്നിവർ കേരള ഗതാഗത മന്ത്രിയോടും ഡിപ്പോ അധികൃതരോടും ആവശ്യപ്പെട്ടു.