പനമരം: വാഹനം ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബുവാണ്(54) മരിച്ചത്.
കൈതക്കൽ പട്രോൾ ബങ്കിനു സമീപം ഞായറാഴ്ച രാത്രിയാണ് അപകടം. മാനന്തവാടി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് ബാബുവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.