വായ്പ കുടിശികയുടെ പേരിൽ കർഷകരെ ദ്രോഹിക്കാൻ അനുവദിക്കില്ല: കെ.സി. വിജയൻ
1298195
Monday, May 29, 2023 12:24 AM IST
കൽപ്പറ്റ: വായ്പ കുടിശികയുടെ പേരിൽ കർഷകരെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ. കർഷക കോണ്‍ഗ്രസ് മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്കെതിരായ ജപ്തി നടപടികളെ സംഘടന ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്തി നടപടികൾ അവസാനിപ്പിക്കുക, കാർഷിക വായ്പ പലിശ സബ്സിഡി സഹകരണ ബാങ്കുകൾക്കു അനുവദിക്കുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ കണ്വൻഷൻ ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ് ജീൻസണ്‍ പുളിയാർമല അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.എൻ. ശശിന്ദ്രൻ, ഗോകുൽദാസ് കോട്ടയിൽ, അഡ്വ.ചന്ദ്രശേഖരൻ, സാലി റാട്ടക്കൊല്ലി, പി.കെ. മുരളി, പി. കബീർ, എം.എം. മാത്യു, സക്കരിയ, ഇ.വി. ഏബ്രഹാം, ബാബു പി. മാത്യു,
എം.എം. മാത്യു, ആർ. രാജൻ, ഷെർളി ജോസ്, ടി. ജെ.ആന്റണി, വി. നൗഷാദ്, ഷിഹാബ് കാച്ചാസ്, ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.