ജൂബിലി ഭവനത്തിന്റെ താക്കോൽ കൈമാറി
1297165
Thursday, May 25, 2023 12:15 AM IST
തോമാട്ടുചാൽ: മാനന്തവാടി രൂപത സുവർണ ജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി തോമാട്ടുചാൽ സെന്റ് തോമസ് ഇടവക നിർധന കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽ വികാരി ഫാ.വിൻസന്റ് കളപ്പുര കൈമാറി. ഭവനത്തിന്റെ വെഞ്ചിരിപ്പും അദ്ദേഹം നിർവഹിച്ചു. ബിജു ആരിശേരിൽ, ജോണ്സണ് ചിറയത്ത്, പൗലോസ് തകിടിപ്പുറം, പോൾ ഇടക്കളത്തൂർ, ജോണി തേക്കുമല, സാജു വണ്ടൻമാക്കിൽ, ജോണ്സണ് തൊഴുത്തുങ്കൽ എന്നിവർ പങ്കെടുത്തു.
ഇടവകാംഗങ്ങൾ 6.5 ലക്ഷം രൂപ ചെലവിൽ നാലുമാസമെടുത്താണ് ഭവന നിർമാണം പൂർത്തിയാക്കിയത്. മുൻ വികാരി ഫാ.ജോസഫ് പിണക്കാട്ടിന്റെയും ഭവന നിർമാണ കമ്മിറ്റി കണ്‍വീനർ ജോണ്സണ് തൊഴുത്തുങ്കലിന്റയും നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.