‘ഉപദ്രവകാരികളായ കാട്ടുമൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിനു നിയമനിർമാണം നടത്തണം’
1296910
Wednesday, May 24, 2023 12:23 AM IST
സുൽത്താൻ ബത്തേരി: ഉപദ്രവകാരികളായ കാട്ടുമൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിനു പ്രാദേശിക ഭരണകൂടങ്ങളെ അധികാരപ്പെടുന്ന നിയമങ്ങളും ചട്ടങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർമിക്കണമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ. വന്യജീവി ശല്യത്തിനെതിരേ കേരള കർഷക യൂണിയൻ-എം വൈൽഡ് ലൈഫ് വാർഡന്റ് കാര്യാലയത്തിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനത്തിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിൽ വനം വകുപ്പ് പരാജയമാണ്. വന്യമൃഗപ്പെരുപ്പം അവയുടെ കാടിറക്കത്തിനു മറ്റൊരു കാരണമാണെന്നും ദേവസ്യ പറഞ്ഞു.
കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി മുഖ്യപ്രഭാഷണം നടത്തി.
പി.കെ. മാധവൻ നായർ, കെ.കെ. ബേബി, വിത്സൻ നെടുംകൊന്പിൽ, വി.പി. അബ്ദുൾഗഫൂർ ഹാജി, പി.എം. ജയശ്രീ, കുര്യൻ ജോസഫ്, ജോയി ജോസഫ് താന്നിക്കൽ, കെ.വി. അന്നമ്മ, ബേബി പുളിമൂട്ടിൽ, മാത്യു എടയക്കാട്ട്, ജോർജ് നെല്ലിക്കാട്ടിൽ, ജോർജ് ജോസഫ്, സണ്ണി കുടുക്കപ്പാറ എന്നിവർ പ്രസംഗിച്ചു.