വ്യാജ സ്വർണപ്പണയ മാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ
1296630
Tuesday, May 23, 2023 12:22 AM IST
സുൽത്താൻ ബത്തേരി: വ്യാജ സ്വർണപ്പണയ മാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ബാങ്കേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ബത്തേരിയിൽ നടന്ന പതിനഞ്ചാമത് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു നിർവഹിച്ചു. ജില്ല പ്രസിഡന്റ് എം.ഡി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് തോട്ടുങ്കൽ റിപ്പോർട്ടും ജില്ലാ ട്രഷറർ ബിജിത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ. സുനിൽ കുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ. രാജേശ്വരൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹൻ കുമാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, കിഷോർ വി. ജോസ്, ഡാമിൻ ജോസഫ്, ബത്തേരി താലൂക്ക് പ്രസിഡന്റ് ഡി.ജെ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.