വയനാട് മെഡിക്കൽ കോളജ് ജില്ലാ കളക്ടർ സന്ദർശിച്ചു
1281679
Tuesday, March 28, 2023 12:15 AM IST
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് ജില്ലാ കളക്ടർ ഡോ. രേണു രാജ് സന്ദർശിച്ചു.
കളക്ടറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ യൂണിറ്റുകൾ, ഒപി, ഓക്സിജൻ പ്ലാന്റ്, വാർഡുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കളക്ടർ വിലയിരുത്തി.
ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മൾട്ടി പർപ്പസ് ബിൽഡിംഗ്, കാത്ത് ലാബ് എന്നിവയും കളക്ടർ സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി കളക്ടർ ഡോ. രേണു രാജ് ഒ.ആർ. കേളു എംഎൽഎയുമായി ചർച്ച നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡിഎംഒ ഡോ. പി. ദിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ഡിപിഎം ഡോ. സമീഹ സൈതലവി, ആർഎംഒ ഡോ. അർജുൻ ജോസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ്, ലോ സെക്രട്ടറി പ്രവീണ്‍ കുമാർ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.