പ്രതിഷേധ പ്രകടനവും ധർണയും നടത്തി
1281673
Tuesday, March 28, 2023 12:14 AM IST
ഗൂഡല്ലൂർ: രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ കോടതി വിധിയിൽ പ്രതിഷേധിച്ച് ചേരങ്കോട് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യംകൊല്ലി ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ അവറാച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പന്തല്ലൂർ താലൂക്ക് പ്രസിഡന്റ് എം.കെ. രവി, ഗൂഡല്ലൂർ താലൂക്ക് പ്രസിഡന്റ് കെ. ഹംസ, ഗൂഡല്ലൂർ നഗരസഭാ വൈസ് ചെയർമാൻ ശിവരാജ്, എൻ.ഐ. കുര്യാക്കോസ്, ബാബു ചാലപ്പുറം, ലോകനാഥൻ എന്നിവർ പ്രസംഗിച്ചു. കുഞ്ഞാണി, ഷംസുദ്ധീൻ, ഷാജി എരുമാട്, എം.എസ്. വിഷ്ണുജിത്ത്, കെ.ആർ. വിവേക്, ദിലീപൻ, ഹംസകുട്ടി, യാസീൻ, സത്യൻ, രാജു, ബിജു, ബാബു, സുകുമാരൻ, അബ്ദുൾ ഖാദർ, സതീഷ്, നാസർ, ഏബ്രഹാം, ഏലിയാസ്, സോണി, രാഘവൻ, ജോർജ്, ഗീവർഗീസ്, അരുണ്‍ ഗോപൻ എന്നിവർ പ്രസംഗിച്ചു.