ബത്തേരിയിൽ ചെസ് ചാന്പ്യൻഷിപ്പ് ഏപ്രിൽ രണ്ടിന്
1281417
Monday, March 27, 2023 12:22 AM IST
സുൽത്താൻ ബത്തേരി: ജെസിഐയുടെയും വയനാട് ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് രാവിലെ 10 മുതൽ ജെസിഐ ഹാളിൽ ജില്ലാതല സബ് ജൂണിയർ, ജൂണിയർ ചെസ് ചാന്പ്യൻഷിപ്പ് നടത്തും. 2005നുശേഷം ജനിച്ചവർക്കു പങ്കെടുക്കാം. മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകും. പെണ്കുട്ടികൾക്ക് പ്രത്യേക സമ്മാനം ഉണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 കുട്ടികൾക്കാണ് അവസരം. വിശദവിവരത്തിനും രജിസ്ട്രേഷനും 9605020305 എന്ന നന്പറിൽ ബന്ധപ്പെടാം.
ബോധവത്കരണ സെമിനാർ നടത്തി
പുൽപ്പള്ളി: കാലാവസ്ഥാവ്യതിയാനംമൂലം കാർഷിക മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് നാഷണൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലിയൻസ്(നിക്ര)പദ്ധതി നടപ്പാക്കുന്ന മുള്ളൻകൊല്ലിയിൽ ലോക ജല ദിനാചരണത്തിന്റെ ഭാഗമായി കൃഷി വിജ്ഞാനകേന്ദ്രം ബോധവത്കരണ സെമിനാർ നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.കെ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ടി.എസ്. സുമിന, കൃഷി വിജ്ഞാനകേന്ദ്രം അഗ്രോണോമി വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ.വി.പി. ഇന്ദുലേഖ, റിസർച്ച് ഫെല്ലോ അളക എസ്. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് എൻജിനിയർ പി.ഡി. രാജേഷ് ക്ലാസെടുത്തു.